യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് എല്ലാവര്‍ക്കും അറിയാം. സ്വന്തം സിനിമ പുറത്തിറങ്ങി ആരാധകര്‍ പോലും അത് കൊണ്ടാടുമ്പോള്‍, പ്രണവ് വിളികേള്‍ക്കാന്‍ കഴിയാത്ത ദൂരങ്ങളില്‍ എവിടെയെങ്കിലും സഞ്ചരിക്കുകയാവും. കാടും മലനിരകളും ഏറെ പ്രിയപ്പെട്ടതാണ് പ്രണവിന്.
മലയാള സിനിമയിലെ താരപുത്രന്‍ ആയിരുന്നിട്ട് കൂടി ഈ യാത്രകളെല്ലാം പ്രണവ് നടത്താറുള്ളത് തികച്ചും ഒരു സാധാരണ മനുഷ്യനായിട്ടാണ്. ലളിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രണവ് തന്റെ യാത്രകള്‍ നടത്താറുള്ളത് . . യാത്രയ്‌ക്കിടയില്‍ ആയാലും ജീവിതത്തിലെ മറ്റേത് സന്ദര്‍ഭത്തിലായാലും കണ്ടുമുട്ടുന്നവരോട് വളരെ സൗമ്യതയോടും സ്‌നേഹത്തോടും കൂടി പെരുമാറുന്ന താരമാണ് എന്നാണ് പ്രണവിനെ കുറിച്ച് ആരാധകരുടെ അഭിപ്രായം. പ്രണവിന്റെ യാത്രകളോടുള്ള താത്പര്യവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ളതാണ്.
ഇപ്പോഴിതാ പ്രണവിന്റെ പുതിയ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു യാത്രയ്‌ക്കിടെ പ്രണവിനെ വഴിയില്‍ കണ്ടപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തോട് സംസാരിക്കുന്നതാണ് വീഡിയോയില്‍ അടങ്ങിയിരിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിഒരു കൂയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. യുവാക്കള്‍ അവരുടെ യാത്രയ്‌ക്കിടെ പ്രണവിനെ കണ്ടുമുട്ടിയപ്പോള്‍, വീഡിയോ എടുത്തുകൊണ്ട്, നമുക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്ന് ചോദിച്ച് കൊണ്ട് പ്രണവിന് നേരെ ക്യാമറ തിരിക്കുകയും, തുടര്‍ന്ന് പ്രണവിനോട് ‘എവിടെയോ കണ്ട് പരിചയമുണ്ടല്ലോ ‘ എന്നും ‘പേരെന്താണെ’ന്നും തമാശ രൂപേണ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം മറുപടി ഒരു സൗമ്യമായ ചിരിയില്‍ ഒതുക്കിക്കൊണ്ട് പ്രണവ് അവരോട് യാത്ര പറഞ്ഞതിന് ശേഷം നടന്നു പോകുന്നതും യുവാക്കളിലൊരാള്‍ ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹന്‍ലാല്‍’ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.
അടുത്തിടെ തന്റെ സഹോദരി വിസ്മയോടും തന്റെ കൂട്ടുകാരുമൊത്ത് യാത്രയിലായിരുന്ന പ്രണവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് ശേഷം ഈ വീഡിയോയിലൂടെയാണ് പ്രണവ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.