വിമാനക്കമ്പനിയുടെ കരുതല്‍ വില സംബന്ധിച്ച് മന്ത്രിതല സമിതിയും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പും പരിശോധനകള്‍ തുടരുകയാണ്. ഇതിന് സമാന്തരമായി ലേലപത്രികകളുടെ പരിശോധനകളും പുരോഗമിക്കുകയാണ്. ലേലപത്രികകളുടെ പരിശോധനകള്‍ക്ക് ശേഷം സെക്രട്ടറി തല അനുമതി ലഭിച്ചാല്‍ ആരാകും എയര്‍ ഇന്ത്യയുടെ പുതിയ ഉടമ എന്ന കാര്യത്തില്‍ വ്യക്തത വരും.
ഇതിന് ശേഷം ഏറ്റെടുക്കുന്ന കമ്പനിയുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ തുടങ്ങും. ഇതില്‍ ധാരണയാകുന്നതൊടെ കൈമാറ്റ പ്രക്രിയ ആരംഭിക്കും. ചര്‍ച്ചകള്‍ നീണ്ടുപോയില്ലെങ്കില്‍ കൈമാറ്റം ഈ കലണ്ടർ വര്‍ഷം അവസാനത്തോടെ സാധ്യമാകും.
ഇതോടൊപ്പം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍, കോംപറ്റീഷന്‍ കമ്മീഷന്‍ എന്നിവയുടെ അനുമതിയും ആവശ്യമാണ്. ഇതില്‍ തടസ്സം നേരിട്ടാല്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വീണ്ടും നീളും.