മംഗലൂരുവിലെ നിപ്പ ആശങ്ക ഒഴിഞ്ഞു: ലാബ് ടെക്‌നീഷ്യന്റെ പരിശോധനാ ഫലം നെഗറ്റീവ്

മംഗലൂരു: മംഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ല. കർണാടകയിലെ കാർവാർ സ്വദേശിയായ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്.

കഴിഞ്ഞ ദിവസമാണ് നിപ്പ രോഗ ലക്ഷണങ്ങളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്നും മടങ്ങിയെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് ഇയാൾ യാത്ര നടത്തി. നിപ്പ വൈറസ് ബാധ സംശയത്തെ തുടർന്ന് കേരളത്തിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കർണാടക ആരോഗ്യ വകുപ്പ് മംഗളൂരുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
Tags