പത്തിരിപ്പാല: 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണയെ (20) ആണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ വിദ്യാർഥിനിയെ പരിചയപ്പെട്ട യുവാവ് ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മങ്കര പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു