രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേരും രണ്ട് ഡോസും വാക്‌സിനും സ്വികരിച്ചു; കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വികരിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്സിൻ നൽകിയതായി രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അവസാന ആഴ്ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ദാദ്ര നാഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവരിൽ 100 ശതമാനം പേർക്കും കുത്തിവെപ്പ് നൽകി. സിക്കിമിൽ ജനസംഖ്യയുടെ 36 ശതമാനവും ദാദ്ര നഗർ ഹവേലി 18 ശതമാനവും ഹിമാചൽ പ്രദേശിൽ 32 ശതമാനവും പേർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ നൽകിയതായി രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തിൽ കൊറോണ എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും 10,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
Tags