അമരാവതി: സംസ്ഥാനത്തെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ജയിൽ ശിക്ഷ വിധിച്ചു. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.
2015 ൽ നെല്ലൂർ ജില്ലയിലെ തല്ലാപക ഗ്രാമത്തിൽ നിന്ന് സായി ബ്രഹ്മ എന്ന സ്ത്രീയിൽ നിന്ന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ അതിന് നഷ്ടപരിഹാരം നൽകിയില്ല. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 2021 മാർച്ചായിട്ടു നഷ്ടപരിഹാരം നൽകാതിരുന്നതിനെ തൂടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്തത്.
റിട്ടയേർഡ് ഐ.എ.എസ ഉദ്യോഗസ്ഥന്മാരായ മൻമോഹൻ സിംഗ്നും,എസ്.എസ് റാവത്തിനും നാല് ആഴ്ച തടവും 1000 രൂപ പിഴയുമാണ് ചുമത്തിരിക്കുന്നത. നെല്ലൂർ കളക്ടർ സെശഗിരി റാവു, ഐ.എ.എസ് ഓഫീസറമാരായ മുത്യല രാജു, എഎംഡി ഇംതിയാസ് എന്നിവർക്ക് 2 ആഴ്ച ശിക്ഷയും 1,000 രൂപ പിഴുമാണ് കോടതി ചുമത്തിരിക്കുന്നത്. കോടതി ചെലവുകൾക്കായി ഒരു ലക്ഷം രൂപ ഹർജിക്കാരന് നൽകാണമെന്നും ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നാണ് തുക നൽകേണ്ടതെന്നും കോടതി ഉത്തരവീട്ടു.