കൊച്ചി: കിറ്റക്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎൽഎമാർ രംഗത്ത്. കിറ്റക്സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമ ലംഘനങ്ങളാണെന്ന് കളക്ട്രേറ്റിൽ വിവിധ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം പിടി തോമസ് എംഎൽഎ പറഞ്ഞു.
കിറ്റക്സ് കമ്പിനിയിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് കളക്ടറും വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം എംഎൽഎമാരായ പിടി തോമസ്, പിവി ശ്രീനിജൻ, എൽദോസ് കുന്നപ്പളളി തുടങ്ങിയവർ ആരോപിച്ചു. തൊഴിൽ വകുപ്പ് മാത്രം കണ്ടെത്തിയത് 8 നിയമലംഘനങ്ങളാണ്. സിഎസ്ആർ ഫണ്ട് ട്വന്റി ട്വന്റിയുടെ രാഷ്‌ട്രീയ പ്രവർത്തനത്തിനായി വിനിയോഗിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.