ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സെപ്റ്റംബർ ഒന്നായിരുന്നു അവസാന തിയ്യതി. സമീപകാലത്തായി രണ്ട് തവണയാണ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത്.
സമയപരിധിക്ക് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് വരുന്ന തൊഴിൽ ദാതാവിന്റെ വിഹിതം ലഭ്യമാകില്ല. കൂടാതെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും പ്രയാസങ്ങൾ ഉണ്ടായേക്കാം.
ഇപിഎഫ്ഒയുടെ പോർട്ടലിൽ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. ആധാർ ഒരുതവണ കൊടുത്തിട്ടുണ്ടെങ്കിൽ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാർ നമ്പർ ഉറപ്പുവരുത്താനുള്ള സംവിധാനവുമുണ്ട്