ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് ; ഇന്ത്യ 191 റണ്‍സിന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.


36 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്ത ഷാർദുലിന്റെ ഇന്നിങ്സാണ് ഇന്ത്യയെ 191-ൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പം ഷാർദുൽ കൂട്ടിച്ചേർത്ത 63 റൺസ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.

ഓപ്പണർമാരായ രോഹിത് ശർമ (11), കെ.എൽ രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.

Tags