കൊറോണ നിയന്ത്രണങ്ങളിൽ ലംഘനം; ഇന്ന് രജിസ്റ്റർ ചെയ്തത് 1535 കേസുകൾ

തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമായ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിക്കുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 1535 പേർക്കെതിരെയാണ് പോലീസ് കേസെടുതത്.

നിയന്ത്രണങ്ങൾ ലംഘിച്ച 552 പേരാണ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1799 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തതെന്നും പോലീസ് അറിയിച്ചു. ക്വാറൻറൈൻ ലംഘിച്ചതിന് 102 കേസുകളും റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരത്ത് മാത്രം 269 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 19 പേരാണ് അറസ്റ്റിലായത്. 177 വാഹനങ്ങളും പിടിച്ചെടുത്തു.കണ്ണൂർ റൂറലിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലാവുന്നതും ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തതും കോട്ടയം ജില്ലയിലാണ്.

Tags