കുവൈത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു

കുവൈത്ത് സിറ്റി: ഒന്നര വര്‍ഷത്തിന് ശേഷം കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറന്നു. കഴിഞ്ഞയാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിച്ചത്.



വിവാഹാഘോഷങ്ങള്‍ക്കും സാമൂഹിക പരിപാടികള്‍ക്കും നല്‍കിയ ഇളവുകളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള കര്‍ശന സുരക്ഷാ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിനും കുട്ടികളുടെ പ്രവേശനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
Tags