താലിബാന്‍ ചീഫ് കമാന്‍ഡറുടെ പേരില്‍ കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത്

കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണിക്കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്.


കോഴിക്കോട്ട് നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. ഭീഷണിക്കത്തില്‍ ബിന്‍ലാദന്റെ ചിത്രവുമുണ്ട്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി.
Tags