അഫ്ഗാനിസ്താൻ ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഇന്ത്യയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു.


 
കഴിഞ്ഞ ദിവസം ഇന്ത്യ താലിബാനുമായി ആദ്യ ചർച്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലാണ് മുതിർന്ന താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്
Tags