കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാഹനം അടിച്ചു തകര്‍ത്തു. കോഴിക്കോട് ബ്യൂറോയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. മാവൂര്‍ റോഡ് ശ്മശാനത്തിനരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് തകര്‍ത്തത്. വാഹനത്തില്‍ നിന്നും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ പറയുന്നു. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശാധന നടത്തി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.