ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 951 ഗ്രാം സ്വർണ്ണവുമായി രണ്ട് പേരാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്.
ഉസ്ബക്കിസ്താനിൽ നിന്നും ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 951 ഗ്രാം സ്വർണ്ണത്തിന് പുറമെ ഒരു ലോഹ ചെയ്‌നും അവരുടെ കയ്യിൽ നിന്നും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
പല്ലിന് മുകളിൽ പൂശിയ നിലയിലായിരുന്നു സ്വർണ്ണം. കഴിഞ്ഞ മാസവും ഡൽഹി വിമാനത്താവളത്തിൽ നിന്നും ഉസ്ബക്കിസ്താൻ സ്വദേശികളെ കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് ഇവർ അനധികൃതമായി കടത്താൻ ശ്രമിച്ചത്.