കൊച്ചി : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി . എറണാകുളം ജില്ലയിലെ പറവൂരിൽ മിൽസ് റോഡിൽ താമസിക്കുന്ന സുനിൽ, ഭാര്യ കൃഷ്‌ണേന്ദു, മൂന്നര വയസുള്ള മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിലിനെയും ഭാര്യയേയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് . കുട്ടിയുടെ മൃതദേഹം കട്ടിലിലാണ് കിടന്നിരുന്നത് . അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനിൽ.