തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രങ്ങളിൽ ഇന്ന് വിനായക ചതുർത്ഥി ആഘോഷിക്കും. മഹാഗണപതിയുടെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്‌ക്ക് ഉത്തമമായ ദിവസവും ഇന്നാണ്. തിരുവനന്തപുരം പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ സംസ്ഥാനത്തെ മഹാഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജ നടക്കും. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷ ഗണപതിഹോമവും പൂജാചടങ്ങുകളുമുണ്ടാകും.