സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
August 11, 2021
സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. രോഗം സങ്കീർണമായ ശേഷമാണ് പലരും ഡോക്ടറെ കാണുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെങ്കിലും തീവ്രത കുറവാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗം വന്ന ആളുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് കേരളത്തിലാണ്, അതിനാൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിനാൽ, കൊവിഡ് കേസുകൾ വർധിക്കുന്നതിലുള്ള ഒരു പ്രധാന കാരണം സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15 ന് മുൻപ് 60 വയസ്സ് കഴിഞ്ഞവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Tags