രക്ഷാബന്ധന്‍ ദിനത്തില്‍ പ്രിയങ്കയ്ക്ക് ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി; ഒപ്പം കുട്ടിക്കാലചിത്രവും
August 22, 2021
രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
ഇരുവരും തീരെ കുഞ്ഞായിരിക്കുമ്പോഴുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ആദ്യത്തേത്. പിന്നെ യുവാക്കളായിരിക്കുമ്പോഴുള്ള ചിത്രവും. രാഹുലിന്റെയും പ്രിയങ്കയുടെയും ഇപ്പോഴത്തെ ലുക്കിലുള്ള ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ക്കുപുറമേ ഹിന്ദിയില്‍ സഹോദരിക്കായുള്ള സ്‌നേഹവാക്കുകളും രാഹുല്‍ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്. ‘എന്റെ സഹോദരിയുടെ സ്‌നേഹത്തിനും കൂട്ടിനും എന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങള്‍ പരസ്പരം സുഹൃത്തുക്കളുമാണ്, സംരക്ഷകരുമാണ്. രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. എന്നായിരുന്നു ആശംസാ സന്ദേശം.
Tags