മാള കൊമ്പിടിഞ്ഞാമക്കലിൽ മകൻ അമ്മയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി
August 22, 2021
തൃശൂർ: മാള കൊമ്പിടിഞ്ഞാമക്കലിൽ മകൻ അമ്മയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി. കണക്കുംകട സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. മകൻ സുരേഷിനെ ആളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സുരേഷ് മദ്യപിച്ചെത്തി സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് ഭാര്യയും മകനും വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. അമ്മയെ കിണറ്റിലേക്ക് തള്ളിയിടാനുണ്ടായ സാഹചര്യം വ്യക്തമല്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കയറ്റിയത്. ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags