കണ്ണൂർ ചെറുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. പൊയിലൂർ ചമതക്കാട് സ്വദേശി റീജിത്ത് ഭാര്യ ശില്പ മകൻ രണ്ടു വയസുകാരൻ ഇവാൻ, ഭാര്യയുടെ അമ്മ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിച്ച ജിനിൽ, അക്ഷയ് എന്നി സുഹൃത്തുക്കൾക്കും പരിക്കേറ്റു.

കണ്ണൂർ: കണ്ണൂർ ചെറുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. പൊയിലൂർ ചമതക്കാട് സ്വദേശി റീജിത്ത് ഭാര്യ ശില്പ മകൻ രണ്ടു വയസുകാരൻ ഇവാൻ, ഭാര്യയുടെ അമ്മ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിച്ച ജിനിൽ, അക്ഷയ് എന്നി സുഹൃത്തുക്കൾക്കും പരിക്കേറ്റു. കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോകുന്നതിനിടെയായിരുന്നു ആക്രണം. രണ്ട് ബൈക്കിലെത്തിയ ആറംഗ സിപിഎം സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ഇവരുടെ വാഹനവും അക്രമിസംഘം തകർത്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Tags