രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി. ദേശദ്രോഹ സ്വഭാവത്തിൽ പ്രവർത്തിച്ച ഒരു പാർട്ടിയെ കൊണ്ട് സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാൻ സാധിച്ചത് ആർഎസ്എസിന്റെ വിജയമാണെന്ന് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗം പികെ കൃഷ്ണദാസ്

തിരുവനന്തപുരം : രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി. ദേശദ്രോഹ സ്വഭാവത്തിൽ പ്രവർത്തിച്ച ഒരു പാർട്ടിയെ കൊണ്ട് സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാൻ സാധിച്ചത് ആർഎസ്എസിന്റെ വിജയമാണെന്ന് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ആഗസ്റ്റ് 15 ആപത്ത് 15 എന്ന് പറഞ്ഞ് നടന്നവരാണവരാണ് സിപിഎമ്മുകാർ. ആർഎസ്എസിനെതിരെയാണ് സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ് സിപിഎം പറയുന്നത്. എന്നാൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തീരുമാനിച്ചു എന്ന് സിപിഎം പറയുന്നത് ആർഎസ്എസിന്റെ വിജയമാണ്. ദേശവിരുദ്ധ പ്രവർത്തനം നടത്തിയ പാർട്ടിയെ ദേശസ്‌നേഹിയാക്കാൻ ആർഎസ്എസിന് സാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് സിപിഎം ഇപ്പോൾ വിശ്വസിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 74 സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിക്കാത്തത് എന്താണെന്ന് പാർട്ടി പറയണം. 75ാം സ്വാതന്ത്ര്യദിനത്തിന് മാത്രം എന്താണ് പ്രത്യേകത എന്നും വ്യക്തമാക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിജിയേയും നേതാജിയേയും അപമാനിച്ചതും ശരിയായോയെന്നും സിപിഎം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
Tags