ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
August 12, 2021
ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. രജൗരി ജില്ലിയിലാണ് സംഭവം. സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.
ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.
Tags