രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്.

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വന്‍ ജനപിന്തുണയാണ് സർവേയിൽ കാണുന്നത്. 42 % വോട്ടുകളോടെയാണ് സ്റ്റാലിന്‍ ഒന്നാമെതെത്തിയത്. ഇന്ത്യാ ടുഡേ മാഗസീന്‍ സംഘടിപ്പിച്ച ‘മൂഡ് ഓഫ് നാഷന്‍’ സര്‍വ്വേയിലാണ് കണ്ടെത്തല്‍. അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വേ. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണയും വലിയ രീതിയില്‍ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷംവരേയും പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് 66 % ജനപിന്തുണയുണ്ടായിരുന്നെങ്കില്‍ അത് 24 % ആയി ഇടിയുകയാണുണ്ടായത്. രാജ്യത്തെ കൊവിഡ്-19 രണ്ടാം തരംഗം കേന്ദ്രസര്‍ക്കാര്‍ നേരിട്ടതിലെ വീഴ്ച്ചയും തുടര്‍ന്നുണ്ടാകാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണം മുഖ്യമന്ത്രിമാരിൽ 38 % വോട്ടുകള്‍ നേടി നവിൻ പട്‌നായിക് രണ്ടാമതും 35 % വോട്ടുകളോട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാമതും എത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അസം-ഹിമന്ദ് ബിശ്വശര്‍മ എന്നിവര്‍ തുടര്‍ച്ചയായ സ്ഥാനങ്ങളിലെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്തും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എട്ടാം സ്ഥാനത്തുമാണ്..
Tags