ഫൈസർ വാക്‌സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പൂർണ്ണ അംഗീകാരം നൽകി. 16 വയസ്സിന് മുകളിലുള്ള ആളുകളിൽ ഉപയോഗിക്കുന്നതിനാണ് അംഗീകാരം
August 23, 2021
വാഷിംഗ്ടൺ: ഫൈസർ വാക്‌സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പൂർണ്ണ അംഗീകാരം നൽകി. 16 വയസ്സിന് മുകളിലുള്ള ആളുകളിൽ ഉപയോഗിക്കുന്നതിനാണ് അംഗീകാരം നൽകിയത്.
ഡിസംബർ മുതൽ അടിയന്തിര ഉപയോഗത്തിനായി വാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിൻ നൽകിയിരുന്നു. ഫൈസർ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്‌സിൻ സ്വീകരിക്കാത്ത അമേരിക്കൻ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊറോണ ഡെൽറ്റ വേരിയന്റ് മൂലം അടുത്തിടെയുണ്ടായ രോഗികളുടെ വർധന രാജ്യത്തെ ചില ഭാഗങ്ങളെ വളരെ അധികം ബാധിച്ചു. ഏകദേശം 51 ശതമാനം അമേരിക്കക്കാർക്ക് ഇതുവരെ പൂർണ്ണമായി വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Tags