എല്ലാ തകരാറും ഉടൻ പരിഹരിക്കണം; ക്ഷോഭിച്ച് ഇൻഫോസിസിന് അന്ത്യശാസനം നൽകി നിർമ്മല സീതാരാമൻ
August 23, 2021
ദില്ലി: ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറിന്റെ പേരിൽ, കേന്ദ്ര ധനമന്ത്രാലയം വിളിച്ചു വരുത്തിയ ഇന്‍ഫോസിസ് സിഇഒയോട് സെപ്റ്റംബര്‍ 15നകം തകരാറുകൾ പരിഹരിക്കണമെന്നു ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
തുടർച്ചയായ സാങ്കേതിക തകരാറില്‍ ധനമന്ത്രി അതൃപ്തിയും അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇ ഫയലിംഗ് പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ അറിയിച്ചു. പക്ഷെ ഇൻഫോസിസിന്റെ മറുപടിയിൽ മന്ത്രി തൃപ്തയായില്ല .
Tags