ഓണത്തിനോടനുബന്ധിച്ച് വാമന മൂർത്തിയും മഹാബലിയും

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനൻ ! വാമനമെന്ന വാക്കിന്റെ അർഥമാണ് - വാമയതി മദം ഇതി വാമനഃ ! അതായത് ഗർവ്വത്തെ ഹരിക്കുന്നതാരോ അവൻ വാമനൻ. മഹാവിഷ്ണു വാമനാവതാരം എടുത്ത് മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. രണ്ടു കാലടികളിൽ തന്നെ ഭൂമിയും ആകാശവും അളന്നെടുത്തു. മൂന്നാമത്തെ കാലടി കൊണ്ട് ആർക്കും എന്തും (അസുരന്മാർക്കും) ദാനം ചെയ്യുന്ന ബലിരാജാവിനെ പാതാളത്തിലേക്ക് ചവിട്ട് താഴ്ത്തി.



യുക്തിവാദികൾ ഈ കഥയെക്കുറിച്ച് പല അപവാദങ്ങൾ നടത്തുന്നു. യഥാർഥത്തിൽ വാമനൻ ബലിയുടെ ഉദ്ധരണമാണ് ചെയ്തത്. ബലിയുടെ രാജ്യത്ത് ആസുരിക സ്വഭാവമായ സുഖലോലുപതയുടെ ചിന്താഗതിയെ നശിപ്പിച്ച് ത്യാഗമനോഭാവവും, ഈശ്വരചിന്തകളും നൽകി യഥാർഥ സുഖവും സമൃദ്ധിയും നിറഞ്ഞ ജീവിതം പ്രദാനം ചെയ്തു.

വിഷ്ണുവിന്റെ സർവവ്യാപകത്വം ദർശിപ്പിക്കുന്ന വാമനാവതാരം !

വാമനമൂർത്തി : ശ്രീവിഷ്ണു ഭഗവാൻ തന്റെ ത്രിലോകവ്യാപകമായ രൂപത്തെ ദർശിപ്പിച്ച അവതാരമാണിത്.

ആന്തരാർഥം :വാമനൻ മൂന്ന് കാലടികൾ കൊണ്ട് ഭൂമി, സ്വർഗം, പാതാളം ഇവ അളന്നു. ഇത് വാമനന്റെ അതായത് ശ്രീവിഷ്ണുവിന്റെ സർവവ്യാപകത്വത്തെ ദർശിപ്പിക്കുന്നു. ഓ ണത്തിന് വാമനമൂർത്തിയുടെ മൂന്ന് കാലടികളുടെ പ്രതീകമായാണ് ത്രിക്കാക്കരയപ്പന്റെ മണ്ണ് കൊണ്ടുള്ള മൂന്ന് രൂപങ്ങൾ വച്ചു പൂജിക്കുന്നത്.

ഓണം ധാർമികമായ രീതിയിൽ ആഘോഷിക്കൂ !

ഓണം വാസ്തവത്തിൽ വാമന ജയന്തി ദിനമാണ്. പക്ഷേ വടക്കേന്ത്യയിൽ ചന്ദ്രമാന പഞ്ചാംഗവും കേരളത്തിൽ സൌരമാന പഞ്ചാംഗവും നോക്കുന്നതു കൊണ്ട് ഇവ രണ്ടും ഒത്തു ചേർന്നു വരില്ല. വാമനൻ ത്രേതായുഗത്തിൽ അദിതി ദേവിക്കും കശ്യപ ഋഷിക്കും ഭാദ്രപദ ശുക്ല പക്ഷത്തിൽ ദ്വാദശി തിഥിക്ക് തിരുവോണ നക്ഷത്രത്തിനാണ് ജനിച്ചത്. മഹാബലി ഒരു വിഷ്ണുഭക്തനാണെങ്കിലും അവന്റെ പ്രതാപത്തിലുള്ള അഹങ്കാരം കാരണം അവൻ സ്വർഗലോകം, ഭൂലോകം, പാതാളം ഇവയെല്ലാം നിയന്ത്രണത്തിലാക്കിയിരുന്നു. ദാനശൂരൻ ആണെങ്കിലും മഹാബലിയുടെ രാജ്യത്ത് ധർമം നിലനിന്നില്ല. അതുകൊണ്ടാണ് മഹാവിഷ്ണുവിന് ദേവന്മാരുടെ പ്രാർഥനയും തപസ്സും കാരണം മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കാൻ അവതാരം എടുക്കേണ്ടി വന്നത്. മഹാബലി വിശ്വജിത്ത് യാഗം ചെയ്യവേ വാമനൻ മൂന്നടി മണ്ണ് ഭിക്ഷയായി ആവശ്യപ്പെട്ടു. രണ്ടടിക്ക് തന്നെ വാമനൻ സ്വർഗവും ഭൂമിയും അളന്നെടുത്തു. മൂന്നാം അടി എവിടെ വയ്ക്കണം എന്നു ചോദിച്ചപ്പോൾ എല്ലാം അറിഞ്ഞ മഹാബലി തന്റെ ശിരസ്സ് താഴ്ത്തി കൊടുത്തു. സന്തുഷ്ടനായ വാമനൻ തന്റെ ഭക്തനായ മഹാബലിയുടെ അഹങ്കാരത്തെ ഹരിച്ച് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി. മഹാബലിയെ മഹാവിഷ്ണു സുതലലോകത്തിന്റെ ചക്രവർത്തിയാക്കി അവിടുത്തെ ദ്വാരപാലനായി സ്വയം നിൽക്കുമെന്നു വചനം നൽകി.

മഹാബലി രാജാവിന്റെ വിഷ്ണുഭക്തിയെ ഓ ർമപ്പെടുത്തി തരുന്ന ആഘോഷമാണ് ഓണം എന്നത്. പക്ഷേ ഇക്കാലത്ത് ഓണം ധാർമികതയിൽ നിന്നും അകന്ന് വിനോദത്തിനുള്ള ആഘോഷമായി മാറിയിരിക്കുകയാണ്.

ധാർമികമായ രീതിയിൽ ഓണം ആഘോഷിച്ച് ഈശ്വരകൃപ നേടുക !

1. പൂക്കളം ഇടുന്നത് സാക്ഷാത് ഭഗവാൻ വിഷ്ണുവിന്റെയും വിഷ്ണു ഭക്തനായ മഹാബലി യുടെയും സ്വാഗതത്തിനുവേണ്ടിയാണ്. അതിനാൽ അത് സാത്ത്വികമായ ആകാരങ്ങളിൽ ഉണ്ടാക്കുകയും ത്രിക്കാക്കരയപ്പനെ സ്ഥാപിക്കുകയും പൂജിക്കുകയും ചെയ്യുക.
പൂക്കളം മത്സരത്തിനായി ഇടുന്നതുകൊണ്ട് ആധ്യാത്മിക ഗുണം ഉണ്ടാകില്ല.

2. ഓണസദ്യയിൽ മദ്യമാംസാദികൾ ഒഴിവാക്കുക.

3. മഹാബലിയെയും വാമനമൂർത്തിയെയും പരസ്യങ്ങൾ, സിനിമകൾ, ചിത്രങ്ങൾ എന്നിവ യിലൂടെ അപമാനിക്കുന്നത് തടയുക !

ഹിന്ദുക്കളെ, ഹൈന്ദവ ആചാരങ്ങൾ, ദേവീ-ദേവന്മാർ എന്നിവയുടെ അപമാനത്തെ തടയൂ ! :ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവയും ഇവയോടനുബന്ധിച്ചുള്ള ശക്തിയും ഒരുമിച്ചായിരിക്കും എന്ന ധർമസിദ്ധാന്തപ്രകാരം ദേവതയുടെ ചിത്രം (രൂപം) ഉള്ളിടത്ത് ദേവതയുടെ ശക്തിയുമുണ്ടാകും. ആയതിനാൽ ആ ദേവതയുടെ നാമം, രൂപം എന്നിവയെ പരിഹസിക്കുക, അവയെ ആക്ഷേപിച്ച് എഴുതുകയോ വരയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുക, വ്യാവസായിക നേട്ടങ്ങൾക്കായി അവ ഉപയോഗിക്കുക മുതലായ കാര്യങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ ദേവീ-ദേവന്മാർ അവഹേളിക്കപ്പെടുന്നു. ധർമപ്രകാരം ദേവീ-ദേവന്മാരെ അവഹേളിക്കുന്നവർക്കും അതിന്റെ മൂകസാക്ഷികൾക്കും മഹാപാപം ഉണ്ടാകുന്നു.

ഓണം സാത്ത്വികമായ രീതിയിൽ ആഘോഷിച്ചാൽ മാത്രമേ അതുകൊണ്ട് ആധ്യാത്മിക ഗുണവും ദേവതകളുടെ അനുഗ്രഹവും ലഭിക്കുകയുള്ളൂ !

എല്ലാവർക്കും ഓണാശംസകൾ !

ശ്രീ. നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി
Contact : 9349370567
Courtesy : ഹിന്ദു ജനജാഗൃതി സമിതി


Tags