അഫ്ഗാനിസ്താനിൽ നിന്ന് മംഗളൂരു സ്വദേശി മടങ്ങിയെത്തി
August 19, 2021
മംഗളൂരു : അഫ്ഗാനിസ്താനിൽ നിന്ന് മംഗളൂരു ഉള്ളാൾ സ്വദേശി മെൽവിൻ (42) സ്വന്തം വീട്ടിൽ മടങ്ങിയെത്തി . ബുധനാഴ്ച പുലർച്ച അഞ്ചിന് കാബൂളിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ വ്യോമസേന വിമാനത്തിലാണ് മെൽവിൻ എത്തിയത് . കാബൂൾ പട്ടാള ക്യാമ്പിലെ നാറ്റോ ആശുപത്രിയിൽ ഇലക്ട്രിക്കൽ മെയിൻറനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുകയാണ് . കാബൂളിലെ ഇന്ത്യൻ എംബസിയുടെ ജീവനക്കാരും, സുരക്ഷ ഉദ്യോഗസ്ഥരും , തന്റെ കമ്പനിയിലെ ഏഴ് ജീവനക്കാരും ഉൾപ്പെടെ 160 പേരാണ് കാബൂളിൽ നിന്ന് വന്ന വ്യോമസേന വിമാനത്തിലുണ്ടായിരുന്നതെന്ന് മെൽ വിൻ പറഞ്ഞു .
ജാംനഗറിലെ ഡൽഹി വ്യോമസേനാ താവളത്തിലേക്കാണ് എത്തിച്ചത് . ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരായ മറ്റ് ആളുകളെ നോർവേ, ലണ്ടൻ, ഖത്തർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി. അവരെ അവിടെ ക്വാറന്റൈനിൽ പാർപ്പിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും, – അദ്ദേഹം പറഞ്ഞു.
മെൽവിന്റെ സഹോദരൻ ഡെമി കാബൂൾ മിലിട്ടറി ബേസ് ക്യാമ്പിൽ എയർ കണ്ടീഷനിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്നു. കാബൂൾ എയർപോർട്ടിൽ ഇന്ത്യയിലേക്ക് മടങ്ങാൻ ഫ്ലൈറ്റിനായി കാത്തിരിക്കുകയാണ്. തന്റെ സഹോദരൻ വിമാനത്താവളത്തിൽ സുരക്ഷിതനാണെന്നും മെൽവിൻ പറഞ്ഞു
Tags