മഞ്ചേരി ചന്തക്കുന്നിൽ വൻ തീ പിടുത്തം. ചെരണിചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.

മലപ്പുറം: മഞ്ചേരി ചന്തക്കുന്നിൽ വൻ തീ പിടുത്തം. ചെരണിചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. രാത്രി എട്ട് മണി കഴിഞ്ഞ് കട അടച്ചുപോയ ശേഷമാണ് തീ ആളിപ്പടരുന്നത് കണ്ടത്. മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടൻ തന്നെ തീ അണക്കാൻ ശ്രമം ആരംഭിച്ചു. നിലമ്പൂർ, മലപ്പുറം, തിരുവാലി തുടങ്ങിയ ഫയർ സ്റ്റേഷനിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശ നഷ്ടങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.
Tags