ശരീരത്തിൽ ഒളിപ്പിച്ചത് 23 ലക്ഷം രൂപയുടെ സ്വർണം; യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി

ഇംഫൽ: മണിപ്പൂരിൽ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കയ്യോടെ പിടികൂടി സുരക്ഷാസേന. 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. രാഗമത് അലിയെന്ന യാത്രക്കാരനിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മൂന്ന് സ്വർണക്കട്ടകളാണ് കണ്ടെടുത്തതെന്ന് സിഐഎസ്എഫ് അധികൃതർ അറിയിച്ചു. മണിപ്പൂരിലെ ഇംഫൽ വിമാനത്താവളത്തിൽ നിന്നും കൊൽക്കത്തയിലേക്ക് പോകാനാണ് രാഗമത് അലി ടിക്കറ്റ് എടുത്തത്. എന്നാൽ ദേഹപരിശോധനക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.
Tags