അഫ്ഗാൻ സ്വാതന്ത്ര്യദിന റാലിയ്‌ക്ക് നേരെ താലിബാൻ വെടിവെയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു
August 19, 2021
കാബൂൾ: അഫ്ഗാൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ റിലിയിൽ താലിബാൻ വെടിവെയ്പ്പ്. അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസാദാബാദിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാൻ പതാകയുമായി നടത്തിയ റാലിയിൽ താലിബാൻ ഭീകരർ വെടിയുതിർക്കുകായയിരുന്നു.
1919ലാണ് ബ്രിട്ടന്റെ അധീനതയിലായിരുന്ന അഫ്ഗാൻ പ്രദേശം സ്വതന്ത്രമായത്. നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. താലിബാനെതിരെ അഫ്ഗാൻ പതാകയുമായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ജനങ്ങൾ താലിബാൻ പതാക വലിച്ചു കീറുകയും ചെയ്യുന്നുണ്ട്. സമാനരീതിയിൽ ഇന്നലെ ജലാലാബാദിൽ അഫ്ഗാൻ പതാകയുമായി എത്തിയ പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തിരുന്നു. മൂന്ന് പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.
അതിനിടെ അഫ്ഗാൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ എത്തി. ദേശീയ പതാകയുമായി രാജ്യത്തിന്റെ അന്തസ്സിനു വേണ്ടി നിലയുറപ്പിക്കുന്ന എല്ലാവർക്കും അഭിവാദ്യമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അഷ്‌റഫ് ഗാനി രാജ്യം വിട്ട സാഹചര്യത്തിൽഅ അഫ്ഗാന്റെ കാവൽ പ്രസിഡന്റായി തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Tags