കേരള പൊലീസിനെ തേടിയെത്തി കേന്ദ്രത്തിന്റെ അംഗീകാരം. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ ഇത്തവണ കേരളത്തിലെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
August 12, 2021
ദില്ലി: കേരള പൊലീസിനെ തേടിയെത്തി കേന്ദ്രത്തിന്റെ അംഗീകാരം. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ ഇത്തവണ കേരളത്തിലെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഈ മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡിവൈഎസ്പി എ അശോകന്‍, മലപ്പുറം എസ്പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്.
അതേസമയം രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകള്‍ നല്‍കുന്നത്. ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ഐഎ ഉദ്യോഗസ്ഥരും 13 സിബിഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ് ഉള്ളത് . 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പൊലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും, ബിഹാറില്‍ നിന്ന് ഏഴും, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മെഡലിന് അര്‍ഹരായിട്ടുണ്ട്.
Tags