തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി.ജലീലിനെ വധിക്കുമെന്ന് ഭീഷണി. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. ഹംസ എന്നു സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണി സന്ദേശം അയച്ചത്. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്.
എന്നെ അറിയാമല്ലോ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു.
കെ.ടി.ജലീലിന് വധഭീഷണി; വാഹനാപകടം ഉണ്ടാക്കി കൊലപ്പെടുത്തും; ഡിജിപിക്ക് പരാതി നൽകി
August 12, 2021
Tags