രാഹുല്‍ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു; ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ കടുംവെട്ട് വെട്ടി ട്വിറ്റര്‍
August 12, 2021
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വിലാസം ട്വീറ്റിലൂടെ വെളിപ്പെടുത്തിയ രാഹുല്‍ഗാന്ധിയെ പിന്തുണച്ച മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ട്വിറ്ററിന്‍റെ വക ശിക്ഷ. നിയമലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടും അത് ചെവിക്കൊള്ളാതെ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഏകദേശം 5,000 കോണ്‍ഗ്രസുകാരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇതില്‍ എ ഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും മരവിപ്പിച്ചു. ബാലനീതി നിയമം ലംഘിക്കുന്ന രീതിയിലാണ് ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ പങ്കുവെച്ചത്. അല്‍പം വിവേകമുള്ള ഒരു രാഷ്ട്രീയ നേതാവ് ചെയ്യുന്ന കാര്യമല്ല രാഹുല്‍ ചെയ്തത്. ഈ വിവാദ ട്വീറ്റ് അനുവദിച്ചതിന് ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ കാരണം ചോദിച്ചിരുന്നു. ഉടനെ നിയമം ലംഘിക്കുന്ന വിവാദ ട്വീറ്റ് പിന്‍വലിക്കാന്‍ ട്വിറ്റര്‍ രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തന്‍റെ തെറ്റ് ന്യായീകരിക്കുകയായിരുന്നു. അതോടെ ട്വിറ്റര്‍ തന്നെ ഈ വിവാദ ട്വീറ്റ് നീക്കം ചെയ്യുകയും രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്യുകയും ചെയ്തു.
ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ വിവാദ ട്വീറ്റ് വീണ്ടും ട്വിറ്ററില്‍ പങ്കുവെക്കാന്‍ തുടങ്ങിയത്. മാത്രമല്ല, രാഹുല്‍ഗാന്ധിക്കെതിരായ ട്വിറ്ററിന്‍റെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസുകാര്‍ ട്വിറ്ററിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് നിയമം ലംഘിച്ച് പ്രസിദ്ധപ്പെടുത്തിയ ട്വീറ്റുകള്‍ അടങ്ങിയ കോണ്‍ഗ്രസുകാരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കാന്‍ തുടങ്ങിയത്.
രാഹുല്‍ഗാന്ധിക്കെതിരെ ഇപ്പോള്‍ ഇതേ വിഷയത്തില്‍ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. കോടതിയില്‍ ട്വിറ്റര്‍ രാഹുല്‍ഗാന്ധിക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. നിയമം ലംഘിച്ചു എന്ന് ഉറപ്പായതിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതെന്ന് ട്വിറ്റര്‍ പ്രതിനിധി ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ട്വിറ്ററും പോക്‌സോ നിയമത്തിലെ 23ാം സെക്ഷന്‍ പ്രകാരവും ബാലനീതി നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതിനും നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മകരന്ദ് സുരേഷ് മാദ്‌ലേകര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സപ്തംബര്‍ 27ന് വീണ്ടും വാദം കേള്‍ക്കും.
Tags