കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
August 11, 2021
കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കയ്യൂര്‍, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളിലും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാർഡുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ട്. വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിൽ കൂടുതൽ വന്നതിനാലാണിത്.
Tags