പ്രതിദിന റോഡ് നിര്‍മ്മാണം: ഇന്ത്യക്ക് ലോക റെക്കോര്‍ഡ്

ന്യൂദല്‍ഹി: പ്രതിദിന റോഡ് നിര്‍മാണത്തില്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. പ്രതിദിനം 38 കിലോമീറ്ററിന്റെ റോഡാണ് ഇന്ന ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇത് 100 കിലോമീറ്ററില്‍ അധികമായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതവും, സുതാര്യവും, പെട്ടെന്നുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കണമെന്ന് CII-യുടെ വാര്‍ഷിക യോഗത്തില്‍ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് GPS ഉപയോഗിച്ചുള്ള ട്രാക്കിംഗ് സംവിധാനത്തിനായി നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ നയം മൂന്ന് മാസത്തിനുളില്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags