കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ്- അഡ്വാന്‍സ് 17നകം നല്‍കും; തീരുമാനം ഇന്ന് ചേര്‍ന്ന യോഗത്തില്‍
August 11, 2021
കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യുവാന്‍ തീരുമാനമായി. മുന്‍വര്‍ഷം നല്‍കിയ അതേ നിരക്കില്‍ ഇക്കുറിയും ഓണം ബോണസ് നല്‍കുമെന്ന മന്ത്രിമാരായ പ രാജീവിന്റെയും വി ശിവന്‍കുട്ടിയുടെയും നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. തൊഴില്‍- വ്യവസായ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ തൊഴിലാളി- തൊഴിലുടമാ പ്രതിനിധികളുമായ
ി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2021 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സെങ്കില്‍ അധികമുള്ള തുക ഓണം ഇന്‍സന്റീവ് ആയി കണക്കാക്കും. ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
Tags