രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി
August 14, 2021
രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പരിശോധനകളും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് മേധാവി രാകേഷ് അസ്താന പറഞ്ഞു. കര്‍ഷക സമരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തികള്‍ അടച്ചെന്നും രാകേഷ് അസ്താന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചെങ്കോട്ടയിലേക്കുള്ള റോഡില്‍ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. റിങ് റോഡില്‍ ലോക്കല്‍ സിറ്റി ബസുകള്‍ അര്‍ധരാത്രി പന്ത്രണ്ട് മണി മുതല്‍ ഞായറാഴ്ച രാവിലെ 11 മണിവരെ നിരത്തിലിറങ്ങില്ല. യാത്രക്കാര്‍ക്ക് മറ്റി റോഡുകള്‍ ഉപയോഗിക്കാം. ചെങ്കോട്ട, ജമ മസ്ജിദ്. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങിളിലേക്കുള്ള ബസുകള്‍ റൂട്ട് മാറ്റിവിടും. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാകും കടത്തിവിടുക.
Tags