സ്വാതന്ത്യ്ര ദിനവും !
സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള പോരാട്ട സമയത്ത് പല യുവാക്കളും അവരുടെ വീടും സുഖ-സൌകര്യങ്ങളും ഉപേക്ഷിച്ച് ഭാരതത്തിന് സ്വാതന്ത്യ്രം നൽകുന്നതിനായുള്ള പ്രയത്നങ്ങൾ ആരംഭിച്ചു. ഇവർ ഭാരതത്തിനുവേണ്ടി എല്ലാം ത്യജിച്ചില്ലായിരുന്നെങ്കിൽ നമുക്ക് ഇന്ന് ഈ സ്വതന്ത്ര ഭാരതം ലഭിക്കുമായിരുന്നോ? ഇന്ന് നമ്മുടെ അതിർത്തിയിൽ നമ്മളെ കാത്തു രക്ഷിക്കുന്ന സൈനികർ ഇല്ലായിരുന്നെങ്കിൽ നമുക്ക് സുഖമായി രാത്രി ഉറങ്ങാൻ സാധിക്കുമായിരുന്നോ ?
ഇന്നത്തെ യുവാക്കൾ ഈ ധീര യോദ്ധാക്കളെ മറന്ന് ക്രിക്കറ്റു താരങ്ങൾ, സിനിമാ നടന്മാർ എന്നിവരെ മാതൃകയായി കണക്കാക്കി അവരെ അന്ധമായി അനുകരിക്കുകയാണ്. ആയതിനാൽ സ്വാർത്ഥ, ഇടുങ്ങിയ ചിന്താഗതി എന്നിവയാണ് ഇന്നത്തെ തലമുറയിൽ കണ്ടു വരുന്നത്. ഈ ധീര യോദ്ധക്കളുടെ ജീവിത ചരിത്രം വായിച്ച് അവരുടെ ഗുണങ്ങളായ ത്യാഗം, രാഷ്ട്രസ്നേഹം എന്നിവ നമ്മളിൽ വളർത്തേണ്ടതാണ്. സ്വാതന്ത്യ്ര ദിനം, ജനാധിപത്യ ദിനം എന്നീ വിശേഷ ദിവസങ്ങൾ വെറും ഒരു അവധി ദിനമായി കണക്കാക്കാതെ ഈ വീരന്മാരെ സ്മരിക്കേണ്ട ദിവസങ്ങളാണ്. ഈ ദിവസം ദേശീയ പതാക ഉയർത്തുന്നതോടൊപ്പം തന്നെ ഈ വീരന്മാരുടെ ഗുണങ്ങൾ നമ്മളിൽ വളർത്തിയെടുക്കാനുള്ള പ്രതിജ്ഞ എടുക്കേണ്ടതുമാണ്.
ജ്ജ്വല പ്രതാപത്തെ ഓർക്കുക !
ഭാരതത്തിന്റെ സ്വാതന്ത്യ്രമെന്നത് നമ്മുടെ രാജാക്കന്മാർ, സ്വാതന്ത്യ്ര സമര സേനാനികൾ എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് ! പക്ഷേ ഇന്ന് രാഷ്ട്രീയക്കാർ മാത്രമല്ല, നമ്മളും ഇക്കാര്യം മറന്നു പോയിരിക്കുന്നു. രാജ്യത്തിന്റെ ദുരവസ്ഥയ്ക്കു പിന്നിലുള്ള കാരണവും നിഃസംശയം ഇതു തന്നെയാണ്.
രാഷ്ട്രഹിതത്തിനായി സ്വാതന്ത്യ്ര സമര സേനാനികളും രാഷ്ട്രപുരുഷന്മാരും ചെയ്ത ത്യാഗത്തെ യുവാക്കൾ മറക്കാതിരിക്കുകയും സുഖലോലുപ ജീവിതത്തെ ത്യജിച്ച് ഈ ത്യാഗമൂർത്തികളെ പോലെ കർമനിരതരാകുകയും ചെയ്യണം, എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ! ഈ ലേഖനത്തിൽ ചില സ്വാതന്ത്യ്ര സമരസേനാനികളെക്കുറിച്ച് വളരെ ചുരുക്കത്തിൽ വിവരിച്ചിട്ടുണ്ട്.
വരൂ, നമ്മുടെ ഓരോ വീര പുത്രന്മാരെയും സ്മരിക്കാം
1. ഹൈന്ദവ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവ്
മുഗളന്മാരുടെ ഭരണകാലത്ത് ഹിന്ദു ധർമം അപകടത്തിലായപ്പോൾ ഛത്രപതി ശിവജി പടയാളികളെ കൂട്ടി 5 രാജ്യങ്ങൾ കീഴടക്കി, ’ഹൈന്ദവ സ്വരാജ്യം’ സ്ഥാപിച്ചു. സന്യാസി ശേഷ്ഠ്രന്മാരുടെ നിർദേശപ്രകാരം രാജ്യം ഭരിച്ച അദ്ദേഹം യുഗപുരുഷനായി. അദ്ദേഹം മതം മാറ്റപ്പെട്ട ഹിന്ദുക്കളുടെ ശുദ്ധീകരണവും മാതൃഭാഷ സംരക്ഷണവും ചെയ്തിരുന്നു.
ഛത്രപതി ശിവജിയോടുള്ള യഥാർഥ ബഹുമാനം എന്നാൽ അദ്ദേഹത്തെ മാതൃകയായി മുന്നിൽ വച്ചുകൊണ്ട് അദ്ദേഹത്തിലുള്ള ഗുണങ്ങൾ ഉൾക്കൊള്ളുക എന്നതാണ്
2. ഹിന്ദു സാമ്രാജ്യം വിസ്തൃതമാക്കിയ ബാജീറാവു പേഷ്വ ഒന്നാമൻ
ബാജീറാവു 20 വർഷത്തെ ഭരണത്തിനിടയിൽ 41 വലിയ യുദ്ധങ്ങൾ പോരാടി. ഒന്നിലും പരാജയപ്പെട്ടിരുന്നില്ല ! ഡൽഹി ആക്രമിച്ച ഇറാനിലെ നാദിർഷാ, യുദ്ധത്തിന് ബാജീറാവു വരുന്നുണ്ടെന്ന വിവരം കേട്ടപ്പോൾ ഒളിച്ചോടി രക്ഷപ്പെട്ടു. ബാജീറാവിനെ ഭയന്ന് മുഗളന്മാർ കീഴടക്കിയ കാശി, മഥുര എന്നീ തീർഥക്ഷേത്രങ്ങൾ വിട്ടുകൊടുത്തു.
കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും നമ്മളിൽനിന്നും ഊർന്നുകൊണ്ടിരിക്കുന്പോൾ ബാജീറാവിനെപ്പോലെ ആകുവാൻ നമ്മൾ തയ്യാറാകേണ്ടതാണ്
3. ധർമനിഷ്ഠയായ മഹാരാജ്ഞി പുണ്യശ്ലോക് അഹല്യാദേവി ഹോൾക്കർ
ചഞ്ചലമായ ശിവഭക്തി, ധർമാധിഷ്ഠതിമായ രാജഭരണം, പ്രജകളോട് മാതൃതുല്യമായ സ്നേഹം, ദാനശീലം, നീതിപാലനം എന്നീ ഗുണങ്ങളാൽ ഇൻഡോറിലെ അഹല്യാദേവിയുടെ ജീവിതം ഒരു മാതൃക തന്നെയായിരുന്നു. മുഗളന്മാർ നശിപ്പിച്ച കാശി, ഗയ, ഗുജറാത്തിലെ സോമനാഥ് മുതലായ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്തു. പല തീർഥക്ഷേത്രങ്ങളുടെയും പരിസരത്ത് അവർ ക്ഷേത്രങ്ങൾ, സത്രങ്ങൾ, പുഴക്കടവ്, അന്നസത്രം, കിണറുകൾ എന്നിവയുടെ നിർമാണം ചെയ്തു.
ഹല്യാബായിയെപ്പോലെ ധർമപാലനവും സംസ്കാര സംരക്ഷണവും ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഭക്തിയുടെ ശക്തി രാഷ്ട്രകാര്യങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ്
4. രണരാഗിണി റാണി ലക്ഷ്മീബായി
കാപട്യക്കാരായ ഇംഗ്ലീഷുകാർക്കെതിരെ ഝാൻസിക്കുവേണ്ടി പോരാടി മരണം പ്രാപിച്ച ലക്ഷ്മീബായി ’രണരാഗിണി’ എന്ന പേരിൽ പ്രശസ്തയാണ്. അവർ ലക്ഷ്യബോധം ഉള്ളവയും, യുദ്ധശാസ്ത്ര നിപുണയും, സ്വാഭിമാനമുള്ളവയുമായിരുന്നു. അവർ സ്ത്രീകളെ സംഘടിപ്പിച്ച് യുദ്ധപരിശീലനം നൽകി തന്റെ പടയിൽ ചേർത്തു. അവർ ഗോഹത്യ നിരോധിച്ചിരുന്നു.
എല്ലാ സഹേദരിമാരും, ലക്ഷ്മീബായിയെ മാതൃകയാക്കി രാഷ്ട്ര-ധർമ സംരക്ഷണത്തിനായി ’സ്വരക്ഷ-പരിശീലനം’ നേടി രണരാഗിണി ആകേണ്ടതാണ്
5. ഹിന്ദുക്കളുടെ സ്വാഭിമാനം കാത്തു സൂക്ഷിക്കുന്നതിനായി പോരാടിയ മഹാറാണാ പ്രതാപ്
അധികാരത്തിനായി രജപുത്രന്മാർ അക്ബറിന്റെ അടിമത്തം സ്വീകരിച്ചപ്പോൾ അക്ബറുമായി പോരാടാൻ തീരുമാനിച്ച സ്വാഭിമാനിയായ രാജാവായിരുന്നു മഹാറാണാ പ്രതാപ് ! ഹൽദീഘാട്ട് യുദ്ധത്തിൽ അക്ബറിന്റെ പുത്രനെ പരാജയപ്പെടുത്തി. ’മേവാഡിന് സ്വാതന്ത്യ്രം ലഭിക്കാതെ രാജ്യസുഖം സ്വീകരിക്കുകയില്ല !’, എന്ന പ്രതിജ്ഞ എടുത്ത അദ്ദേഹം, പല ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടും മേവാഡിനെ സ്വതന്ത്രമാക്കി.
മഹാറാണാ പ്രതാപ് മാതൃഭൂമിക്കുവേണ്ടി ചെയ്ത ത്യാഗവും ധൈര്യവും സ്മരിച്ച് നമള്ളും രാഷ്ട്രരക്ഷയ്ക്കായി പ്രതിജ്ഞ എടുക്കേണ്ടതാണ്
! 6. 1857-ലെ സ്വാതന്ത്യ്ര സമരത്തിന്റെ ആരംഭ ബിന്ദു - മംഗൾ പാണ്ഡേ
ോമാതാവിന്റെ കൊഴുപ്പ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കേണ്ടത് ബ്രിട്ടീഷുകാർ അനിവാര്യമാക്കി. ഈ പൊതി കടിച്ചു പൊട്ടിക്കുക എന്നാൽ ഹിന്ദുക്കൾ ധർമഭ്രഷ്ടരാകുക എന്നർഥം. ഇത് തടയുവാൻ അദ്ദേഹം ഒരു ബ്രിട്ടീഷുകാരനെ വെടി വെച്ച് കൊന്ന് സ്വാതന്ത്യ്ര സമരത്തിന്റെ ശംഖനാദം മുഴക്കി. ഈ പ്രവർത്തിക്ക് അദ്ദേഹത്തിന് വധശിക്ഷ ലഭിച്ചു. ഇതോടെയാണ് 1857-ലെ സ്വാതന്ത്യ്രസമരം ആരംഭിച്ചത്.
മംഗൾ പാണ്ഡേയുടെ മാതൃക കൺമുന്പിൽ വച്ചുകൊണ്ട് ഗോവധം ചെയ്യുന്നവർക്കെതിരെ പോലീസിൽ പരാതിപ്പെടേണ്ടതാണ് !
7. രാജ്യം, ധർമം ഇവയ്ക്കുവേണ്ടി കർമയോഗം ആചരിച്ച ലോകമാന്യ തിലകൻ*
’സ്വരാജ്യം എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടും’, എന്ന സ്വതന്ത്രത മന്ത്രം നൽകിയ തിലകൻ, ’കേസരി’ മുഖേന സ്വാതന്ത്യ്ര സമരത്തിനുവേണ്ടി ജനങ്ങളെ ഉണർത്തി. ’ഗീതാരഹസ്യം’ എഴുതി ജനങ്ങൾക്ക് ധർമമാർഗം കാണിച്ചു കൊടുത്തു. വീർ സാവർകർ പറയുന്നു, ’ഞങ്ങൾ വിപ്ലവകാരികൾ വാൾത്തലയെങ്കിൽ തിലകൻ വാൾപ്പിടിയായിരുന്നു !’
ലോകമാന്യ തിലകനെപ്പോലെ രാഷ്ട്രത്തെക്കുറിച്ചും ധർമത്തെക്കുറിച്ചും നവമാധ്യമങ്ങളി ലൂടെയും പത്രങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിപ്പിക്കേണ്ടത് ഇന്ന് ആവശ്യമാണ് !
8. അഖണ്ഡ ഹിന്ദു രാഷ്ട്രത്തിന്റെ ഉപജ്ഞാതാവ് വീർ സാവർകർ
യുവാവായിരിക്കെ സായുധ വിപ്ലവത്തിന് ആസൂത്രണം ചെയ്യുകയും, രണ്ട് ജീവപര്യന്ത തടവുശിക്ഷകൾ ലഭിക്കുകയും ചെയ്ത ഏക വിപ്ലവകാരിയാണ് വീർ സാവർകർ ! സായുധ വിപ്ലവത്തിന് തുണ നൽകുകയും, വിഭജനത്തെ എതിർക്കുകയും, വിപുലമായ സാഹിത്യ സംഭാവനകൾ കാരണവും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. അദ്ദേഹം ഹിന്ദുരാഷ്ട്രത്തിന്റെ ആശയം ഉയർത്തി കൊണ്ടുവന്നു.
വീർ സാവർകരിൽ നിന്നും പ്രേരണ നേടി മാതൃഭാഷസ്നേഹികളും രാഷ്ട്രസ്നേഹികളും ആകേണ്ടതാണ് !
9. വിപ്ലവത്തിന്റെ അഗ്നിജ്വാല - ഭഗത്സിംഗ്, സുഖ്ദേവ്, രാജ്ഗുരു !
ലാത്തിച്ചാർജിൽ മർദ്ദനമേറ്റ് ലാലാ ലജ്പത്റായി മരണമടഞ്ഞപ്പോൾ അതിന് കാരണക്കാരനായ സോണ്ടേഴ്സിനെ ഭഗത്സിംഗ്, രാജ്ഗുരു, സുഖ്ദേവ് സംഘം വധിച്ചു. സ്വാതന്ത്യ്ര സമരത്തെ അടിച്ചമർത്താൻ പോലീസിന് നൽകിയ സ്വതന്ത്ര അധികാരത്തിൽ പ്രതിഷേധിച്ച് അസംബ്ളി ചേംബറിൽ ബോംബ് എറിഞ്ഞു. ഇതിന് ലഭിച്ച വധശിക്ഷ അവർ വീരോചിതമായി സ്വീകരിച്ചു. 23.3.1931-ാം തീയതി ഈ ത്രിമൂർത്തികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി !
രാഷ്ട്ര ചിഹ്നങ്ങളുടെ അപമാനം കണ്ട് കണ്ണടയ്ക്കാതെ അവയെ തടയുവാൻ ശമ്രിക്കുന്നതാണ് സ്വാതന്ത്യ്ര സമരസേനാനികളോടുള്ള യഥാർഥ ശദ്ധ്രാഞ്ജലി !
10. പതിമൂന്ന് വെള്ളക്കാരെ മൃത്യുലോകത്തെത്തിച്ച പ്രീതിലത വഡ്ഡേദാർ
ബംഗാളിലെ പ്രീതിലത, വിദ്യാർഥിനി ആയിരുന്നപ്പോൾ തന്നെ വിപ്ലവത്തിനിറങ്ങിയിരുന്നു. ചിത്ഗാവിലെ ഇംഗ്ലീഷ് ക്ലബ്ബിൽ ’പട്ടികൾക്കും ഭാരതീയർക്കും പ്രവേശനമില്ല’, എന്ന് എഴുതിയിരിക്കുന്നത് കണ്ട് പ്രീതിലത ക്ലബ് ആക്രമിച്ച് 13 ഇംഗ്ലീഷുകാരെ കൊലപ്പെടുത്തി. ഇംഗ്ലീഷുകാരുടെ കൈകളിൽ ജീവനോടെ അകപ്പെടാതിരിക്കുവാൻ അവർ വിഷം കഴിച്ച് മരണം വരിച്ചു.
സഹോദരിമാരേ, സുഖോപഭോഗത്തിൽ ആസക്തരായിരിക്കുന്ന സിനിമ താരങ്ങളെയല്ല, മറിച്ച് രാഷ്ട്രത്തിനുവേണ്ടി പ്രാണത്യാഗം ചെയ്ത പ്രീതിലതയെ മാതൃകയാക്കേണ്ടതാണ് !
11. സ്വാതന്ത്യ്രത്തിനുവേണ്ടി സേന രൂപീകരിച്ച നേതാജി സുഭാഷ് ചന്ദ്രബോസ്
െഎ.സി.എസ്. ആയിരുന്നിട്ടും നേതാജി ബ്രിട്ടീഷുകാരുടെ കീഴിലുള്ള ജോലിയിൽ സന്തോഷം കണ്ടില്ല. വീട്ടു തടങ്കലിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം അദ്ദേഹം ജപ്പാനിൽ വച്ച് ’ആസാദ് ഹിന്ദ് സേന’ രൂപീകരിച്ച് വിപ്ലവം ആരംഭിച്ചു. സേന ഇംഫാൽ, കോഹിമ വഴി ഭാരതത്തിൽ പ്രവേശിച്ച് ആ പ്രദേശം സ്വതന്ത്രമാക്കി. ’നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യ്രം തരാം’, എന്ന മൊഴി അദ്ദേഹം സാർഥകമാക്കി.
രാഷ്ട്രം അപകടത്തിലായിരിക്കുന്പോൾ നേതാജിയുടെ ത്യാഗത്തെ ഒാർക്കുകയും രാഷ്ട്രത്തിനുവേണ്ടി ശരീരം, മനസ്സ്, ധനം ഇവ ത്യജിക്കുകയും ചെയ്യുക നമ്മുടെ രാഷ്ട്രത്തോടുള്ള കർത്തവ്യം തന്നെയാണ് !
12. വിപ്ലവകാരികളിൽ മുകുടമണി - ചന്ദ്രശേഖർ ആസാദ്
ചന്ദ്രശേഖർ ആസാദ് ധാരാളം യുവാക്കളെ സായുധ വിപ്ലവത്തിലേക്ക് ചേർത്തു. ’കാക്കോറി ഗൂഢാലോചന കേസ്’, ’സോണ്ടേഴ്സ് വധം’, കേന്ദ്ര അസംബ്ളി ചേംബറിൽ ബോംബ് എറിയൽ മുതലായ ശമ്രങ്ങളെ വിജയിപ്പിച്ചു. ബ്രിട്ടീഷ് പട്ടാളം വളഞ്ഞപ്പോൾ ഈ വിപ്ലവസൂര്യൻ സ്വയം നിറയൊഴിച്ച് തന്റെ ’ആസാദ്’ എന്ന പേരിനെ സാർത്ഥകമാക്കി.
യുവാക്കളേ, ചന്ദ്രശേഖർ ആസാദിനെ പോലെ സുഹൃത്തുക്കളെ സംഘടിപ്പിച്ച് രാഷ്ട്രത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ് !
ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്ന് ആട്ടിയോടിച്ചത് ആരാണെന്ന് ഇന്നും അറിയാത്തവരാണ് ഇന്നത്തെ രാഷ്ട്രീയക്കാരും മിക്കവരും. നമ്മുടെ വിപ്ലവകാരികൾ ത്യാഗം ചെയ്തത് വെറുതെയല്ല. നമ്മൾ ഇത് മനസ്സിലാക്കിയാൽ നമ്മൾ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുമായിരുന്നില്ല, കാരണം കശ്യപ മഹർഷിയുടെ ഭൂമിയായ കശ്മീരിലെ ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് പാകിസ്ഥാൻ ശമ്രിക്കുന്നത്; ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുമായിരുന്നില്ല, അരുണാചൽ പ്രദേശിൽ അവകാശവാദം ഉന്നയിക്കാൻ ശമ്രിച്ച ചൈനീസ് അംബാസഡറെ വിരട്ടുമായിരുന്നു. സ്വാതന്ത്യ്രത്തിനും ഗൃഹഭരണത്തിനും വേണ്ടി പൊരുതാൻ ശമ്രിച്ച എല്ലാ വീര യോദ്ധാക്കളുടെ പ്രചോദനം ഉൾക്കൊള്ളാത്തത് കൊണ്ടാണ് ഇതെല്ലാം !
അല്ലയോ ഭാരതീയരെ, ഇപ്പോഴത്തെ ഭരണാധികാരികൾ സ്വാതന്ത്യ്ര സമരസേനാനികളുടെ പൈതൃകം മറന്നു പോയിട്ടുണ്ടായിരിക്കാം, ഈ കൊടും പാപത്തിൽ നിങ്ങളും പങ്കാളികർ ആകരുത്. വീണ്ടും അടിമത്തം ക്ഷണിച്ചുവരുത്തുന്ന പോലെയാണ് ഭാരതത്തിന്റെ വീര പുത്രന്മാരെ അവഗണിക്കുക എന്നത് ! ഈ വീര യോദ്ധാക്കളിൽ നിന്നുള്ള മാർഗനിർദ്ദേശക തത്ത്വങ്ങൾ നിങ്ങൾ അംഗീകരിച്ചാൽ, ശ്രീകൃഷ്ണ ഭഗവാന്റെ പാദങ്ങളിൽ ഈ എളിയ ശമ്രം സ്വീകരിക്കപ്പെട്ടു എന്ന് ഞങ്ങൾ വിശ്വസിക്കും !
വന്ദേ മാതരം !
- ശ്രീ. നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി
Contact : 9349370567
ഹിന്ദു ജനജാഗൃതി സമിതി