കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാര മാതൃകയിൽ കേരളത്തിലും പുതിയ പുരസ്‌കാരം വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
August 11, 2021
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാര മാതൃകയിൽ കേരളത്തിലും പുതിയ പുരസ്‌കാരം വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറി തലത്തിൽ പ്രാഥമിക ചർച്ച നടന്നു. വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലയിൽ നിർണ്ണായക സംഭാവനകൾ നൽകിയ വ്യക്തികൾക്കായിരിക്കും പുരസ്‌കാരം നൽകുകയെന്നാണ് സൂചന. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
Tags