സിനിമ മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച്
August 10, 2021
സിനിമ മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമ തിയറ്റർ തുറക്കുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും. തിയറ്റർ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് സംഘടന.
തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് അറിയിച്ചിരുന്നു. തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ല.
ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഫിയോക് ആവശ്യപ്പെട്ടിരുന്നു.
Tags