ദേശീയ പതാകയെ ബഹുമാനിക്കുക !
1. ദേശീയ പതാകയുടെ നിറത്തിലുള്ള പട്ടം പറപ്പിക്കരുത് !
2. ദേശീയ പതാകയുടെ രൂപത്തിലും നിറത്തിലുമുള്ള കേക്ക് മുറിക്കരുത്, പതാകയുടെ രൂപത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കരുത്, മുഖത്ത് ദേശീയ പതാക വരയ്ക്കരുത് !
3. പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാക ഉപയോഗിക്കരുത് !
4. ദേശീയ പതാക വെറും ഒരു അലങ്കാര വസ്തുവായോ കളിപ്പാട്ടമായോ ഉപയോഗിക്കരുത് !
4. ദേശീയ പതാക കീറുന്നതോ ചവിട്ടുന്നതോ ആയ സാഹചര്യം ഒഴിവാക്കുക !
5. ദേശീയ പതാകയുടെ ചിത്രമുള്ള മാസ്കുകൾ വാങ്ങരുത്, അവ വിൽക്കുന്നവർക്കെതിരെ നിയമാനുസൃതമായി പ്രതിഷേധം രേഖപ്പെടുത്തുക!
6. ദേശീയ പതാകയെ തിരിച്ച് വച്ച് ഉയർത്തുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസിൽ പരാതി രേഖപ്പെടുത്തുക !
ആയിരക്കണക്കിന് വിപ്ലവകാരികളുടെ രക്തം ചൊരിഞ്ഞ് നേടിയ
സ്വാതന്ത്യ്രത്തിന്റെ പ്രതീകമാണ് ദേശീയ പതാക. ദേശീയ പതാകയെ
അപമാനിക്കുന്നത് വിപ്ലവകാരികളെ അപമാനിക്കലാണ്.
ദേശീയ ഗാനത്തെ ആദരിക്കുന്നത് രാഷ്ട്രകർത്തവ്യം തന്നെ !
1. ദേശീയ ഗാനം ആലപിച്ച് കഴിയുന്നതുവരെ സ്വസ്ഥാനത്ത് അനങ്ങാതെ നിൽക്കുക, ആ സമയത്ത് തമ്മിൽ സംസാരിക്കാതിരിക്കുക !
2. അസമയത്തോ അയോഗ്യ സ്ഥലങ്ങളിലോ ദേശീയ ഗാനം ആലപിക്കരുത് !
രാഷ്ട്രസ്നേഹം വർധിപ്പിക്കുവാൻ ഇവ ചെയ്യുവിൻ !
ഭാരതമാതാവിന്റെ പുത്രന്മാരെ, സ്വാതന്ത്യ്ര ദിനം, ജനാധിപത്യ ദിനം എന്നീ ദിവസങ്ങളിൽ മാത്രം ധ്വജാരോഹണം ചെയ്ത് ദേശീയ ഗാനം ആലപിച്ച് വീട്ടിലേക്ക് മടങ്ങാതെ രാഷ്ട്രസ്നേഹം വർധിപ്പിക്കുന്നതിനായി നാം നിരന്തരം ശമ്രിക്കേണ്ടതാണ് !
ഇതിനായി -
1. സ്കൂളുകളിലും കോളേജുകളിലും കാര്യാലയങ്ങളിലും ‘വന്ദേ മാതരം’ എന്ന ദേശീയ ഗാനം പൂർണമായും ആലപിക്കുക !വീട്ടിലേക്ക് മടങ്ങാതെ രാഷ്ട്രസ്നേഹം വർധിപ്പിക്കുന്നതിനായി നാം നിരന്തരം ശമ്രിക്കേണ്ടതാണ് !
ഇതിനായി -
1. സ്കൂളുകളിലും കോളേജുകളിലും കാര്യാലയങ്ങളിലും ‘വന്ദേ മാതരം’ എന്ന ദേശീയ ഗാനം പൂർണമായും ആലപിക്കുക ! വന്ദേ മാതരം എന്നത് ഭാരതീയ സ്വാതന്ത്യ്രത്തിന്റെ മൂലമന്ത്രമാണ്. അത് പൂർണമായി ചൊല്ലുന്നത് ഒാരോ ഭാരതീയന്റെയും കർത്തവ്യമാണ് !
2. രാഷ്ട്രത്തിനുവേണ്ടി അമൂല്യമായ സംഭാവന നൽകിയ രാഷ്ട്രപുരുഷന്മാർ, വിപ്ലവകാരികൾ എന്നിവരുടെ ബലിദാന ദിനങ്ങൾ ആഘോഷിക്കുക !
3. സ്വാതന്ത്യ്ര സമരസേനാനികൾ, രാഷ്ട്രപുരുഷന്മാർ എന്നിവരുടെ ചരിത്രത്തെ വിവരിക്കുന്ന പ്രഭാഷണങ്ങൾ, രാഷ്ട്രഭക്തിയെക്കുറിച്ചുള്ള നാടകങ്ങൾ, ചലചിത്രങ്ങൾ എന്നിവ സംഘടിപ്പിക്കുക!
4. രാഷ്ട്രസ്നേഹം ഉണർത്തുന്ന പ്രഭാഷണങ്ങളും രാഷ്ട്രത്തിനുവേണ്ടി ത്യാഗം ചെയ്തവരുടെ അനുഭവകഥനവും സംഘടിപ്പിക്കുക !
5. ഭാരത-ഭൂപടത്തെ തെറ്റായി വരയ്ക്കുന്ന ആസ്ഥാപനങ്ങൾക്കെതിരെ പരാതി രേഖ
പ്പെടുത്തുക !
6. വിദേശവസ്തുക്കളെ ബഹിഷ്കരിച്ച് സ്വദേശ വസ്തുക്കൾ ഉപയോഗിക്കുക !
7. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം കുറച്ച് പരമാവധി മാതൃഭാഷ / രാഷ്ട്രഭാഷ ഉപയോഗിക്കുക !
രാജ്യത്തിന്റെ ഉന്നമനത്തിനായി നിത്യേന കുറച്ചു സമയമെങ്കിലും ചിലവഴിച്ച് രാഷ്ട്ര കർത്തവ്യം നിറവേറ്റൂ !
ശ്രീ. നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി
സന്പർക്കത്തിന് : 9349370567
കടപ്പാട് : ഹിന്ദു ജനജാഗൃതി സമിതി
Published :ഭാരത് ന്യൂസ് നെറ്റ്‌വർക്ക്