രോഗവ്യാപനം നേരിടാൻ ത്രിദിന പരിപാടിയുമായി സർക്കാർ; ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വാക്‌സിനേഷൻ;ജില്ലകളോട് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാൻ നിർദ്ദേശം

തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണുകളിൽ കൊറോണ ഇല്ലാത്ത മുഴുവൻ രോഗികൾക്കും വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാവരേയും പരിശോധിക്കുകയും രോഗബാധ ഇല്ലാത്തവർക്ക് മുൻഗണന നൽകി കുത്തിവെപ്പ് നടത്തുകയും ചെയ്യുമെന്ന് പിണറായി വിജയൻ പറഞ്ഞു. വാക്‌സിനേഷൻ യജ്ഞം ശരിയായ രീതിയിലാക്കാൻ എല്ലാ ജില്ലകളും ഊർജ്ജിതമായി പ്രവർത്തിക്കണം. ജില്ലകൾക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിൻ ഡോസുകൾ നിർബന്ധമായും പൂർത്തിയാക്കണം. ജില്ലകളുടെ വലുപ്പമനുസരിച്ച് 10 ജില്ലകൾ 40,000 പേർക്കും, ബാക്കി നാല് ജില്ലകൾ 25,000 പേർക്കും ഒരു ദിവസം കുത്തിവെപ്പ് നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് 14, 15, 16 ദിവസങ്ങളിൽ വാക്‌സിനേഷൻ നടത്താനും തീരുമാനമായി. എല്ലാ പൊതുപരിപാടികൾക്കും മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അദ്ധ്യപകരെ കൊറോണ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും. സർക്കാർ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Tags