കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. ഓഗസ്റ്റ് 30 വരെയാണ് കർഫ്യൂ നീട്ടിയത്. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. ഓഗസ്റ്റ് 30 വരെയാണ് കർഫ്യൂ നീട്ടിയത്. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. മരുന്നു കടകൾക്കും പ്രവർത്തിക്കാൻ സാധിക്കും. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
Tags