മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്ത് നാളെ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത
August 22, 2021
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്ത് നാളെ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളിലും ഇളവുകള്‍ സംബന്ധിച്ചും തീരുമാനം കൊവിഡ് അവലോകന യോഗത്തിലുണ്ടാകും.
ഓണം ഇളവുകളും ആഘോഷങ്ങളും കൂടിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കണക്കുകളും കൂടുമോ എന്നാണ് ആശങ്ക. ഇന്നലത്തെ കൊവിഡ് കണക്കുകളിലും ആശങ്ക പ്രകടമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
Tags