ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ.

Bigg Boss Malayalam Season 3 Grand Finale: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ടൈറ്റിൽ ജേതാവിനെ പ്രഖ്യാപിച്ച് മോഹൻലാൽ. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നും ബിഗ് ബോസ് ജേതാവായി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. സായി വിഷ്ണുവാണ് ഫസ്റ്റ് റണ്ണർ അപ്പ്, ഡിംപൽ ഭാൽ സെക്കന്റ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപ് കൃഷ്ണനും നേടി. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ യഥാക്രമം കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ് എന്നിവർ പങ്കിട്ടു. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിതാര, ദുർഗ കൃഷ്ണൻ, സാനിയ അയ്യപ്പൻ , ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ ബോൾഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഫിനാലെയോട് അനുബന്ധിച്ച് അരങ്ങേറി.