ഇരാട്ടുപേട്ട തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
August 01, 2021
കോട്ടയം : ഇരാട്ടുപേട്ട തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. ഝാർഖണ്ഡ് സ്വദേശി അഭിഷേക് കുമാറാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
സഹപ്രവർത്തകർക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേക് അപകടത്തിൽപ്പെട്ടത്. അരുവിയിൽ നീന്താനിറങ്ങിയ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശക്തമായ വെള്ളച്ചാട്ടവും, അടിയൊഴുക്കുമാണ് അപകടത്തിന് കാരണമായത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്താൻ ആയത്. ശേഷം പോസ്റ്റ് മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം മൃതദേഹം നേവിയ്‌ക്ക് കൈമാറും.
Tags