എഡിജിപി ഷെയ്‌ക്ക് ദർവേഷ് സാഹിബിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു.

തിരുവനന്തപുരം : എഡിജിപി ഷെയ്‌ക്ക് ദർവേഷ് സാഹിബിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. മുൻ മേധാവി ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ ദിവസമാണ് ഋഷിരാജ് സിംഗ് വിരമിച്ചത്. ദർവേഷ് സാഹിബിനെ ജയിൽ ഡിജിപി ആക്കിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ട്രെയിനിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള എഡിജിപിയായിരുന്നു അദ്ദേഹം. വിജിലൻസ് ഡയറക്ടറായും, ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപിയായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Tags