12കാരൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ചു
August 01, 2021
ഇടുക്കി : കുമളിയിൽ 12 കാരനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപ്പള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകൻ ശ്യാമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രിയോടെയായിരുന്നു സംഭവം. ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
Tags