കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടോണ സ്വദേശി മുഹമ്മദ് മിൻഹാജ് (16) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുകയായിരുന്ന മിൻഹാജ് ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് മിൻഹാജിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. കൂടത്തായി സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയായ മിൻഹാജ് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു
Tags